നവംബർ 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ രജിസ്ട്രേഷൻ
വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ബിഎ/ബിഎസ്സി/ബികോം (2017 അഡ്മിഷൻ) കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ രജിസ്റ്റർ ചെയ്തതും, എസ്ഡിഇയിലെ മൂന്നാം സെമസ്റ്റർ ട്യൂഷൻ ഫീസടച്ചതും എന്നാൽ മൂന്നാം സെമസ്റ്റർ പരീക്ഷ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ വിദ്യാർഥികൾ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് നോഷണൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി പരീക്ഷാ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി എക്സാമിനേഷൻ, ജൂലൈ 2019 ന്റെ മെക്കാനിക്കൽ സ്ട്രീംഓട്ടോമൊബൈൽ എൻജിനിയറിംഗ് ബ്രാഞ്ച് (2013 സ്കീം) ന്റെ പ്രാക്ടിക്കൽ പരീക്ഷ 30 ന് തിരുവനന്തപുരം എസ്സിടി കോളജ് ഓഫ് എന്‍ജിനിയറിംഗിൽ നടത്തും. നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി എക്സാമിനേഷൻ ജൂലൈ 2019 ന്റെ (2008 & 2013 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ലാബ് പ്രാക്ടിക്കൽ പരീക്ഷ 29 ന് കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് , തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗ് എന്നീ കേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി എക്സാമിനേഷൻ ജൂലൈ 2019 ന്റെ (2008 & 2013 സ്കീം) മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ആന്‍ഡ് മെഷിൻസ് ലാബ്, ഐസി എൻഞ്ചിൻസ് ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 30 ന് കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് എന്നീ കേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
എംഫിൽ അഡ്മിഷൻ
കേരള യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളജ്, ലക്ഷ്മിബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവിടങ്ങളിലെ എംഫിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ളവർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് മെമ്മോയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം അഡ്മിഷന് ഹാജരാകണം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി എക്സാമിനേഷൻ ഫെബ്രുവരി 2019 (2013 സ്കീം) ഫലം 25 ൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ അഞ്ച്. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
യുജിസി എൻടിഎ നെറ്റ് കോച്ചിംഗ്
സർവകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും ഗവേഷക വിദ്യാർഥി യൂണിയനും ഡിപ്പാർട്ട്മെന്റ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന യുജിസി എൻടിഎ നെറ്റ് കോച്ചിംഗ് ജനറൽ പേപ്പർ ക്ലാസുകൾ നവംബർ ഒമ്പതു മുതൽ ഡിസംബർ ഒന്നു വരെ കാര്യവട്ടം കാന്പസിൽ നടത്തും. ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ. രജിസ്ട്രേഷൻ ഫീസ്: 20 രൂപ. വിശദവിവരങ്ങൾക്ക്: 9446035844.