University News
പ​രീ​ക്ഷാ​ഫ​ലം
2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി, സൈ​ക്കോ​ള​ജി, കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം.​എ​സ്സ്.​ഡ​ബ്ള്യു പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ന​വം​ബ​ർ അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2019 (2008 സ്കീം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ​ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2018 (2008 സ്കീം) ​എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ (ഇ.​ജെ. ഢ​ക​ക) 28 മു​ത​ൽ 31 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

2019 ന​വം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന സി​ബി​സി​എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ബി​എ​സ്‌​സി/​ബി​കോം (2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014,2015,2016 & 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ31 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ മൂ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ അ​ഞ്ച്‌​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.