ഡോ. അംബേദ്ക്കർ പോസ്റ്റ് മട്രിക് സ്കോളർഷിപ്പ്
തിരുവനന്തപുരം: കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ 201920 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മട്രിക് സ്കോളർഷിപ്പിനായുളള അപേക്ഷകൾ ക്ഷണിച്ചു. ഹയർസെക്കൻഡറി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ/സിഎംഎ/സിഎസ്/ഐസിഎഫ്എ ഗവേഷക വിഭാഗം (പിഎച്ച്ഡി, എംഫിൽ,ഡിലിറ്റ്,ഡിഎസ്സി) എന്നീ മേഖലകളിൽ പഠിക്കുന്ന കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നോക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും www.kswc fc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.