സ്കോൾ-കേരള: പ്രൈവറ്റ് രജിസ്ട്രേഷൻ
തിരുവനന്തപുരം: സ്കോൾകേരള മുഖേന 201921 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച്, ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്തെടുത്ത്, അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രം കോ ഒാർഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂൾ സീലും വാങ്ങി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാ വിജ്ഞാപനം അനുസരിച്ച്, ബന്ധപ്പെട്ട പരീക്ഷകേന്ദ്രത്തിൽ പ്ലസ് വൺ പരീക്ഷഫീസ് അടയ്ക്കണം 04712342950, 2342271, 2342369.