University News
ച​ണ്ഡി​ഗ​ഡി​ൽ എം​എ​സ്‌​സി പാ​രാ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ
വൈ​​​ദ്യ​​​ശാ​​​സ്ത്ര ചി​​​കി​​​ത്സാ, ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ രാ​​​ജ്യ​​​ത്തെ മു​​​ൻ​​​നി​​​ര സ്ഥാ​​​പ​​​ന​​​മാ​​​യ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ച​​​ണ്ഡി​​​ഗ​​​ഡ് ന​​​ട​​​ത്തു​​​ന്ന പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 24 ച​​​ണ്ഡി​​​ഗ​​​ഡി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. വെ​​​ബ്സൈ​​​റ്റ്: www.pgimer.edu.in. ഫോ​​​ൺ: 01722755569 . അ​​​പേ​​​ക്ഷാ ഫീ​​​സ് 1500 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 1200 രൂ​​​പ.

ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി, റെ​​​സ്പി​​​റേ​​​റ്റ​​​റി കെ​​​യ​​​ർ, അ​​​ന​​​സ്തീ​​​ഷ്യ, ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നോ​​​ള​​​ജി, റേ​​​ഡി​​​യോ ഡ​​​യ​​​ഗ​​​ണോ​​​സി​​​സ്, റേ​​​ഡി​​​യോ തെ​​​റാ​​​പ്പി, മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ​​​ക്കും മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഓ​​​ഡി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ലാം​​​ഗ്വേ​​​ജ് പ​​​ത്തോ​​​ള​​​ജി കോ​​​ഴ്സി​​​ലേ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ്പേ​​​ണ്‍​സ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഡി​​​സം​​​ബ​​​ർ പ​​​ത്തി​​​നാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ഒ​​​രു വ​​​ർ​​​ഷം 350 രൂ​​​പ​​​യാ​​​ണു ട്യൂ​​​ഷ​​​ൻ ഫീ​​​സ്.
ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണു കോ​​​ഴ്സു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി.
More News