കൊച്ചി: ഇന്സ്റ്റിറ്റ്യൂഷന് ഓഫ് എൻജിനിയേഴ്സ് ഇന്ത്യ (ഐഇഐ) കൊച്ചി കേന്ദ്രം സംസ്ഥാനത്തെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഗേറ്റ് 2020 ഓണ്‍ലൈന്‍ മോക്ക് പരീക്ഷയുടെ രണ്ടാംഘട്ടം ഇന്നു സൗജന്യമായി നടത്തുന്നു.
അമ്പതോളം കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് പ്ലാറ്റ് ഫോം ടിസിയോണ്‍ വികസിപ്പിച്ചെടുത്തത് ഐഇഐയുടെ തന്നെ അക്കാഡമിക് വിഭാഗമായ സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അക്കാഡമിക് ഡെവലപ്മെന്റിലെ ചാര്‍ട്ടേര്‍ഡ് എന്‍ജിനിയര്‍മാര്‍ ആണ്.