ബിഎസ്സി (ആന്വൽ സ്കീം) മേഴ്സിചാൻസ് ഡിസംബർ 2019 പരീക്ഷയുടെ കെമിസ്ട്രി മെയിൻ പ്രാക്ടിക്കൽ 29, 30, 31 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഎസ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസപഠനകേന്ദ്രം 2019 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (2017 അഡ്മിഷൻ) പരീക്ഷയുടെ ഡിസർട്ടേഷനും വൈവയും (PADCO 13), ന്ധകോംപ്രിഹെൻസീവ് വൈവ’ (PADCO14) എന്നീ പരീക്ഷകൾ 2020 ജനുവരി 28, 30 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2019 നവംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ) പരീക്ഷയുടെ മേജർപ്രോജക്ട്, വൈവാ വോസി, പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ ഫെബ്രുവരി ആറുവരെ പാളയം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. ബാച്ച് തിരിച്ചുള്ള വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
വിദൂരവിദ്യാഭ്യാസകേന്ദ്രം 2020 ജനുവരി 10 മുതൽ ആരംഭിച്ച ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം പരീക്ഷകളിൽ എംജി കോളജ് പരീക്ഷാകേന്ദ്രമായി പരീക്ഷ എഴുതിയ വിദ്യാർഥികളിൽ എംഎ സോഷ്യോളജി, എംഎ മലയാളം വിദ്യാർഥികൾ സെന്റ് സേവ്യേഴ്സ് കോളേജ് തുന്പയിലും എംഎ ഇംഗ്ലീഷ്, എംഎ ഹിന്ദി പരീക്ഷ എഴുതിയ വിദ്യാർഥികൾ വിടിഎംഎൻഎസ്എസ് കോളജ് ധനുവച്ചപുരത്തും എംഎ ഇക്കണോമിക്സ്, എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷ എഴുതിയ വിദ്യാർഥികൾ എസ്എൻ കോളജ്, ചെന്പഴന്തിയിലുമായി ഫെബ്രുവരി നാലിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ എഴുതേണ്ടതാണ്. മറ്റു വിഷയങ്ങൾക്ക് മാറ്റമില്ല. പരീക്ഷാകേന്ദ്രം മാറിയ വിദ്യാർഥികൾക്ക് പഴയ ഹാൾടിക്കറ്റുമായി പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതാം.
പരീക്ഷാഫലം
2019 ഓഗസ്റ്റിൽ നടത്തിയ ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്സിഡിയറി സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2019 സെഷൻ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം. ഒക്ടോബർ 2019 സെഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടവർക്ക് (ഓണ്‍ലൈനായും ഓഫ്ലൈനായും) 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി ഒന്നുവരെയും അപേക്ഷിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.