University News
പരീക്ഷാ അപേക്ഷ
മാള കാര്‍മല്‍ കോളജിലെ ഒന്നാം സെമസ്റ്റര്‍ ബിവോക് (2018 പ്രവേശനം, 2019 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി മൂന്ന് വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച് വരെയും ഫീസടച്ച് ഫെബ്രുവരി ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.

നാലാം സെമസ്റ്റര്‍ എംപിഎഡ് (2014 മുതല്‍പ്രവേശനം) റഗുലര്‍ /സപ്ലിമെന്‍ററി പരീക്ഷക്ക് പിഴകൂടാതെ ജനുവരി 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി ഒന്ന് വരെയും ഫീസടച്ച് ഫെബ്രുവരി മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

സ്‌പെഷല്‍ പരീക്ഷ

സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള കാലിക്കട്ട് സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ/ബികോം വൊക്കേഷണല്‍ /ബിഎ/ബിഎസ്ഡബ്ല്യൂ/ബിഎസ്‌സി/ബിഎസ്‌സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ /ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍ സ്‌പെഷല്‍ പരീക്ഷ 29ന് ആരംഭിക്കും.

പരീക്ഷാഫലം

2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.


കാ​ലി​ക്ക​ട്ടി​ല്‍ ഇ​നി തു​ല്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഓ​ണ്‍​ലൈ​നി​ല്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് തു​ല്യ​ത, റെ​ക്ക​ഗ്‌​നി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന് ഇ​നി ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യി ഡി​ജി​റ്റ​ല്‍ വിം​ഗ് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​വി.​അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ജി​സ്ട്രാ​ര്‍ ഡോ.​സി.​എ​ല്‍.​ജോ​ഷി, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ ജ്യോ​തി​കു​മാ​ര്‍ , മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഏ​തൊ​ക്കെ ബി​രു​ദ​ങ്ങ​ള്‍​ക്കാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​മു​ള്ള​ത് എ​ന്ന് വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് അ​റി​യാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ കി​ട്ടി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്. അ​പാ​ക​ത​യു​ള്ള അ​പേ​ക്ഷ​ക​രെ വി​വ​ര​മ​റി​യി​ക്കും. അ​പേ​ക്ഷ​ക​ര്‍ അ​പാ​ക​ത​ക​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ച്ച് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​പ്പ​റ്റ​ണ​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നേ​രി​ട്ട് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം വ​ന്ന​തോ​ടെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. മൈ​ഗ്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ര​ത്തെ​ത​ന്നെ ഓ​ണ്‍​ലൈ​നാ​ക്കി​യി​രു​ന്നു.

ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സം: ദേ​ശീ​യ സെ​മി​നാ​ര്‍

തേ​ഞ്ഞി​പ്പ​ലം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ ന​ട​ക്കും.

ഓ​ട്ടി​സം, ന്യൂ​റോ ഡ​വ​ല​പ്‌​മെ​ന്‍റ് ഡി​സോ​ര്‍​ഡ​ര്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഏ​ഴ് ശി​ല്പ​ശാ​ല​ക​ള്‍ സെ​മി​നാ​റി​ല്‍ ന​ട​ക്കും. യു​നെ​സ്‌​കൊ പ്ര​തി​നി​ധി ജു​വാ​ന്‍ പാ​ബ്ലോ മി​റാ​ന്‍​ഡ, പ്ര​ഫ.​ഷെ​ഫാ​ലി ഗു​ലാ​ത്തി, പ്ര​ഫ.​എ​ലി​സ​ബ​ത്ത് ന്യൂ​വി​ല്‍ എ​ന്നി​വ​ര്‍ അ​ട​ക്കം മൂ​ന്നൂ​റ് ഗ​വേ​ഷ​ക​രും പ്ര​ഫ​ഷ​ണ​ലു​ക​ളും പ​ങ്കെ​ടു​ക്കും. 30 പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

നാ​ല് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ലി​ക്ക​ട്ട്
സ​ര്‍​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​വും കേ​ര​ള സാ​മൂ​ഹി​ക നീ​തി വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ സി​ഡി​എം​ആ​ര്‍​പി​ക്ക് കീ​ഴി​ല്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി പ​ത്ത് ക​മ്യൂ​ണി​റ്റി ബേ​സ്ഡ് ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ക്ലി​നി​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 7500 ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ട്.

ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫ്രോ​ണ്ടി​യേ​ഴ്‌​സ് ഇ​ന്‍ കെ​മി​ക്ക​ല്‍ സ​യ​ന്‍​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. 29 മു​ത​ല്‍ 31 വ​രെ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് സെ​മി​നാ​ര്‍ . രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​ല​ക്‌​ട്രോ കെ​മി​സ്ട്രി​യി​ലെ​യും മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍​സി​ലെ​യും വി​ദ​ഗ്ധ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2019 പ്ര​വേ​ശ​നം) വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കു​ള്ള പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ നാ​ളെ പ​ത്ത് മു​ത​ല്‍ അ​ഞ്ച് വ​രെ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും. കോ​ഴി​ക്കോ​ട് ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബി​കോം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റ​ണം. എ​സ്ഡി​ഇ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​മാ​യി ഹാ​ജ​രാ​ക​ണം. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും വി​ത​ര​ണം ചെ​യ്യു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ (www.sdeuoc.ac.in). ഫോ​ണ്‍: 0494 2400288, 2407356.


ബ​സു സി​നം സിം​ഗി​ന്‍റെ മ​ണി​പ്പൂ​രി ഡാ​ന്‍​സ് ശ്ര​ദ്ധേ​യ​മാ​യി

തേ​ഞ്ഞി​പ്പ​ലം: ലോ​ക പ്ര​ശ്‌​സ​ത ന​ര്‍​ത്ത​ക​ന്‍ ബ​സു സി​നം സിം​ഗി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും മ​ണി​പ്പൂ​രി നൃ​ത്തം കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ന്നു. വി​ദ്യാ​ർ​ഥി ക്ഷേ​മ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്തി​ല്‍ ഡി​എ​സ്‌​യു​വും സ്പി​ക് മാ​കേ​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ.​സി.​എ​ല്‍ .ജോ​ഷി, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ.​സി.​സി.​ബാ​ബു, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​കെ.​ഹ​നീ​ഫ, ഡോ.​റി​ജു​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ​യി​ല്‍ ലോ​ക പ്ര​ശ​സ്ത ന​ര്‍​ത്ത​ക​ന്‍ ബ​സു സി​നം സിം​ഗും സം​ഘ​വും മ​ണി​പ്പൂ​രി നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്നു).

അ​ന്ത​ര്‍ ദേ​ശീ​യ വം​ശീ​യ സം​ഗീ​ത ശി​ല്‍​പ​ശാ​ല

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ഫോ​ക്‌​ലോ​ര്‍ സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ അ​ന്ത​ര്‍​ദേ​ശീ​യ വം​ശീ​യ സം​ഗീ​ത ശി​ല്‍​പ​ശാ​ല​യ്ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ തു​ട​ക്ക​മാ​യി. ശി​ല്‍​പ​ശാ​ല കാ​ലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ത്‌​നോ​മ്യൂ​സി​ക്കോ​ള​ജി പ്ര​ഫ​സ​റും ഫോ​ക്‌​ലോ​റി​സ്റ്റു​മാ​യ ആ​മി റൂ​ത്ത് കാ​ത​ലി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ന്‍ പാ​ര​മ്പ​ര്യ സം​ഗീ​ത​ത്തെ​ക്കു​റി​ച്ചും സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ക്ലാ​സു​ക​ളും വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റേ​ഷ​നു​ക​ളും ന​ട​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വം​ശീ​യ സം​ഗീ​ത പാ​ര​മ്പ​ര്യ​ങ്ങ​ളെ​പ​റ്റി​യു​ള്ള വി​വി​ധ സെ​ഷ​നു​ക​ള്‍ ശി​ല്‍​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​വും. ച​ട​ങ്ങി​ല്‍ പ​ഠ​ന​വ​കു​പ്പ് അ​ധ്യ​ക്ഷ ഡോ.​സി.​കെ.​ജി​ഷ, സി​നീ​ഷ് വേ​ലി​ക്കു​നി, ഡോ.​പി.​വി​ജി​ഷ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. 25ന് ​സ​മാ​പി​ക്കും.

ശി​ല്‍​പ​ശാ​ല ആ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: വെ​ബ് ഓ​ത​റിം​ഗ് ആ​ൻ​ഡ് ഡി​സൈ​നിം​ഗി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ത്രി​ദി​ന ദേ​ശീ​യ ശി​ല്‍​പ​ശാ​ല തു​ട​ങ്ങി. ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പാ​ണ് ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വെ​ബ്‌​സൈ​റ്റ് ക്രി​യേ​ഷ​ന്‍, ഡി​സൈ​നിം​ഗ്, ഓ​ത​റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണ് ശി​ല്‍​പ​ശാ​ല​യു​ടെ ല​ക്ഷ്യം. ശി​ല്‍​പ​ശാ​ല സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ ഡോ.​സി. എ​ല്‍ .ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ഡോ.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഡോ.​വി​ജ​യ​കു​മാ​ര്‍ , ഡോ.​ടി.​എ.​അ​ബ്ദു​ല്‍ അ​സീ​സ്, ഒ.​കെ.​ബി​ന്‍​സി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. നാ​ളെ സ​മാ​പി​ക്കും.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വെ​ബ് ഓ​ത​റിം​ഗ് ആ​ൻ​ഡ് ഡി​സൈ​നിം​ഗി​ല്‍ ത്രി​ദി​ന ദേ​ശീ​യ ശി​ല്‍​പ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ.​സി.​എ​ല്‍.​ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു