University News
അന്താരാഷ്ട്ര ചലച്ചിത്രോത്സവം 18 മുതല്‍ 21 വരെ സര്‍വകലാശാലയില്‍
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല, ഓള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ (എകെആര്‍എസ്എ), കേരള ചലച്ചിത്ര അക്കാഡമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ഇന്‍ഫോകസ് 2020’ 18 മുതല്‍ 21 വരെ കാലിക്കട്ട് സര്‍വകലാശാലാ ഇഎംഎസ് സെമിനാര്‍ കേംപ്ലക്‌സില്‍ വച്ച് നടക്കും. നിരവധി അന്താരാഷ്ട്ര മേളകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയതും പുരസ്‌കാരങ്ങള്‍ ലഭിച്ചവയുമായ ചലച്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പുസ്തകോത്സവം, ഓപ്പണ്‍ ഫോറം തുടങ്ങിയവയും മേളയോടനുബന്ധിച്ച് ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ബന്ധപ്പെടുക: 9496831659, 9946259382.
More News