University News
ഹോ​സ്പി​റ്റാ​ലി​റ്റി അ​ധ്യാ​പ​ന​ത്തി​നു ടീ​ച്ചർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്
ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ലും ഫു​​​ഡ്ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ലും അ​​​ധ്യാ​​​പ​​​നം ഇ​​​ഷ്ട​​​മാ​​​ണെ​​​ങ്കി​​​ൽ ഇ​​​നി നാ​​​ഷ​​​ണ​​​ൽ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി ടീ​​​ച്ചേ​​​ഴ്സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് നി​​​ർ​​​ബ​​​ന്ധം. നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ഫു​​​ഡ്ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ല​​​ക്ച​​​റ​​​ർ, ടീ​​​ച്ചിം​​​ഗ് അ​​​സോ​​​സി​​​യ​​​റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ കീ​​​ഴി​​​ൽ 68 ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളും 21 കേ​​​ന്ദ്ര ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളും 24 സം​​​സ്ഥാ​​​ന ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളും ഒ​​​രു പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​വും 14 സ്വ​​​കാ​​​ര്യ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളും നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ലു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു.

മാ​​​ർ​​​ച്ച് 24 ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് മാ​​​ർ​​​ച്ച് 27ന​​​കം അ​​​യ​​​ച്ചു കൊ​​​ടു​​​ക്ക​​​ണം. ഏ​​​പ്രി​​​ൽ 11 നാ​​​ണ് എ​​​ൻ​​​എ​​​ച്ച്ടി​​​ഇ​​​ടി. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.thims.gov.in.

ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദ​​​വും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും അ​​​ല്ലെ​​​ങ്കി​​​ൽ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വു​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​യം 30 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ണ്ട്.

ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള​​​താ​​​ണു പ​​​രീ​​​ക്ഷ. മൂ​​​ന്നു ഭാ​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രി​​​ക്കും. പേ​​​പ്പ​​​ർ ഒ​​​ന്നി​​​ലും ര​​​ണ്ടി​​​ലും 50 ചോ​​​ദ്യ​​​ങ്ങ​​​ൾ വീ​​​ത​​​വും പേ​​​പ്പ​​​ർ മൂ​​​ന്നി​​​ൽ 100 മാ​​​ർ​​​ക്കി​​​ന്‍റെ​​​ ചോ​​​ദ്യ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. പേ​​​പ്പ​​​ർ ഒ​​​ന്നി​​​ൽ റീ​​​സ​​​ണിം​​​ഗ് എ​​​ബി​​​ലി​​​റ്റി, കോം​​​പ്രി​​​ഹെ​​​ൻ​​​ഷ​​​ൻ, ഡൈ​​​വ​​​ർ​​​ജ​​​ന്‍റ് തി​​​ങ്കിം​​​ഗ്, ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. പേ​​​പ്പ​​​ർ ര​​​ണ്ടി​​​ലും മൂ​​​ന്നി​​​ലും ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​രു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മാ​​​ണ്.

അ​​​പേ​​​ക്ഷാ ഫീ​​​സ് 800 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 400 രൂ​​​പ.
More News