നാലാം സെമസ്റ്റർ എംബിഎ പരീക്ഷകൾ മാർച്ച് 13 മുതൽ
നാലാം സെമസ്റ്റർ എംബിഎ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 13 മുതൽ ആരംഭിക്കും. നാളെ വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമേ അടയ്ക്കണം. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
നാളെ മുതൽ നടത്താനിരുന്ന ഒന്നാം വർഷ ബിപിടി (2008 അഡ്മിഷൻ മുതൽ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പ്രാക്ടിക്കൽ
2019 നവംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (സിഎസ്എസ്, 2019 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 ജനുവരിയിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (സിഎസ്എസ്20182020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.