University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​സി​ജെ പ​രീ​ക്ഷ​ക​ൾ​ക്ക് ആ​റു​വ​രെ​ അപേക്ഷിക്കാം
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​സി​ജെ, എം​എം​എ​ച്ച്, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ ആ​ൻ​ഡ് എം​ടി​ടി​എം (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി, 2012, 2013, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ആ​റു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഏ​ഴു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഒ​ന്പ​തു​വ​രെ​യും അ​പേ​ക്ഷി​ക്കാം. 2017 മു​ത​ൽ അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍ലൈ​നാ​യി ഫീ​സ​ട​ച്ച് അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം. എം​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​ട്ട് (പ​രീ​ക്ഷ വി​ഭാ​ഗം), എം​എ, എം​കോം വി​ദ്യാ​ർ​ഥി​ക​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഒ​ന്പ​ത് (പ​രീ​ക്ഷ വി​ഭാ​ഗം), എം​എ​സ്‌​സി, എം​സി​ജെ വി​ദ്യാ​ർ​ഥി​ക​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ 12 (പ​രീ​ക്ഷ വി​ഭാ​ഗം), എം​എ​സ് ഡ​ബ്ല്യു, എം​എം​എ​ച്ച്, എം​ടി​എ ആ​ൻ​ഡ് എം​ടി​ടി​എം വി​ദ്യാ​ർ​ഥി​ക​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ 22 (പ​രീ​ക്ഷ വി​ഭാ​ഗം) എ​ന്നി​വ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട്.

നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ് 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യ്ക്ക് അ​ഞ്ചു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ആ​റു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഏ​ഴു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷ തീ​യ​തി​ക്ക് മാ​റ്റ​മി​ല്ല.

അ​പേ​ക്ഷാതീ​യ​തി

ഒ​ന്നു മു​ത​ൽ ആ​റു​വ​രെ സെ​മ​സ്റ്റ​ർ എം​സി​എ (2011, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 16 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 45 രൂ​പ വീ​തം (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ 5250 രൂ​പ മേ​ഴ്സി ചാ​ൻ​സ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ ഒ​ന്പ​തു മു​ത​ൽ ഏ​പ്രി​ൽ ഏ​ഴു​വ​രെ ന​ട​ക്കും.
പി​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. Exam Registration എ​ന്ന ലി​ങ്ക് മു​ഖേ​ന അ​ക്കൗ​ണ്ട് ക്രി​യേ​റ്റ് ചെ​യ്ത് ലോ​ഗി​ൻ ചെ​യ്ത് സ​പ്ലി​മെ​ന്‍റ​റി ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് വ​ഴി പേ​പ്പ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് ഫീ​സ​ട​ച്ച് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം.

2018 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് മു​ഖേ​ന ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 04812732280, ഇ​മെ​യി​ൽ: examregistratio [email protected].

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ എം​ഫി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഷ​യ​ങ്ങ​ളി​ൽ (എം​എ​സ്‌​സി, എം​സി​എ, എം​എ​സ്, എം​ടെ​ക്, എം​ഇ) 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.

താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഒ​ന്പ​തി​ന് രാ​വി​ലെ 10ന് ​നേ​രി​ട്ട് എ​ത്ത​ണം. 04812731037.

പ​രീ​ക്ഷ​ഫ​ലം

2019 മേ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ് മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് 20132016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.