എംഎൽഐഎസ്സി പ്രാക്ടിക്കൽ പരീക്ഷകൾ 20, 21 തീയതികളിൽ
2019 ഡിസംബറിലെ രണ്ടാം സെമസ്റ്റർ എംഎൽഐഎസ്സി (അഫിലിയേറ്റഡ് കോളജുകളിലെ 2018 അഡ്മിഷൻ റെഗുലർ, 2018ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പ്രോജക്ട് മൂല്യനിർണയം, ഡിസർട്ടേഷൻ, വൈവാവോസി, പ്രാക്ടിക്കൽ പരീക്ഷകൾ 20, 21 തീയതികളിൽ കോട്ടയം പുല്ലരിക്കുന്ന് സിപിഎഎസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷ തീയതി
അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്ഡി രജിസ്റ്റർ ചെയ്തവർക്കും സെക്കൻഡ് സ്പെൽ 2018, സപ്ലിമെന്ററി രജിസ്ട്രേഷൻ ചെയ്തവർക്കും 23ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പിഎച്ച്ഡി കോഴ്സ് വർക്ക് കോഴ്സ് മൂന്ന് പരീക്ഷ എട്ടിന് ഉച്ചകഴിഞ്ഞ് 1.30ന് അതതു ഗവേഷണകേന്ദ്രങ്ങളിൽ നടക്കും.
അപേക്ഷ തീയതി നീട്ടി
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ ബിഎഫ്എ. പരീക്ഷയ്ക്ക് ആറു വരെയും 525 രൂപ പിഴയോടെ ഏഴുവരെയും 1,050 രൂപ സൂപ്പർഫൈനോടെ എട്ടു വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
2019 ഫെബ്രുവരിയിൽ ഐഐആർബിഎസിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി എംഎസ്സി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ്ഡ ബികോം (മോഡൽ ഒന്ന്, രണ്ട്, 20132016 അഡ്മിഷൻ) റീഅപ്പിയറൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിലെ മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ശില്പശാല
സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ’കുടിയേറ്റ തൊഴിൽനയങ്ങളെ സംബന്ധിച്ച ദേശീയ ശില്പശാല 21നു നടക്കും. ഫോൺ: 9400233357.
ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഡ്രീംസ് ക്ലിനിക്കിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 11ന് രാവിലെ 11.30ന് ഐയുസിഡിഎസ് ഓഫീസിൽ എത്തണം. ഫോൺ: 0481 2731580.
അധ്യാപക ഒഴിവ്
സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ എംപിഇഎസ് ക്ലാസ് എടുക്കാൻ അധ്യാപകരെ നിയമിക്കും. രേഖകൾ സഹിതം ഒന്പതിനു രാവിലെ 10ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ:04812732368, 9447006946.