കഴക്കൂട്ടം സൈനിക സ്കൂൾ പ്രവേശന പരീക്ഷാ ഫലം
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ 6, 9 ക്ലാസുകളിലേക്ക് ജനുവരി അഞ്ചിനു നടത്തിയ പ്രവേശന പരീക്ഷയിൽ വിജയിച്ചവരുടെ അന്തിമ റാങ്ക് ലിസ്റ്റ് 20നു പ്രസിദ്ധീകരിക്കും. കാറ്റഗറി തിരിച്ചുള്ള റാങ്ക് ലിസ്റ്റ് കഴക്കൂട്ടം സൈനിക സ്കൂളിന്റെ വെബ്സൈറ്റായ www.sainikschooltvm.nic.in ൽ 20 മുതൽ ലഭ്യമാകും.