പിജി മെഡിക്കൽ/ഡെന്റൽ (ഡിഗ്രി) കോഴ്സ് പ്രവേശനം
തിരുവനന്തപുരം: പിജി മെഡിക്കൽ/ഡെന്റൽ (ഡിഗ്രി) കോഴ്സുകളിലേക്കു അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ ഓണ്‍ലൈൻ അപേക്ഷയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ 31നു മുന്‍പായി പരിഹരിക്കണം. വെർച്വൽ അഡ്മിഷൻ വഴി താത്കാലിക അലോട്ട്മെന്റ് നേടിയവർ അപേക്ഷയിൽ ന്യൂനതകൾ പരിഹരിച്ചില്ലെങ്കിൽ താത്കാലിക അലോട്ട്മെന്റ് റദ്ദാക്കും. ജാതി/ഫീസ് ആനുകൂല്യത്തിനു അർഹരായവർ ആദ്യഘട്ടത്തിൽ താത്ക്കാലിക അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത സീറ്റ് നഷ്ടമാകുന്നതും സീറ്റു ലഭിക്കണമെങ്കിൽ അധിക ഫീസ് അടയ്ക്കുകയും വേണം. ആദ്യ അലോട്ട്മെന്റ് നഷ്ടപ്പെടുന്നവരുടെ ലോവർ ഓർഡർ ഓപ്ഷനുകൾ മാത്രമേ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുകയുള്ളു. ഫോണ്‍: 04712525300.