ജെഡിസി: അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന് കീഴിലെ സഹകരണ പരിശീലന കോളജുകളിലെയും കേന്ദ്രങ്ങളിലെയും 202021 അധ്യയന വർഷത്തെ ജെഡിസി പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. ജൂൺ 15നു വൈകുന്നേരം അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. നേരത്തെ അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് ഈ മാസം 27 ആയിരുന്നു.