എൽഎൽഎം ഓണ്‍ലൈൻ പ്രവേശന പരീക്ഷ
തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യസ്വാശ്രയ ലോ കോളജുകളിലേയും എൽഎൽഎം ഓണ്‍ലൈൻ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ പ്രവേശന പരീക്ഷ 28നു തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ 15ന് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 04712525300