ഒന്നു മുതൽ അഞ്ചുവരെ സെമസ്റ്റർ ബിടെക് പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ
മാർച്ച് 20, 23, 24, 25, 26, 27, 30, 31, ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്താനിരുന്ന ഒന്നു മുതൽ അഞ്ചുവരെ സെമസ്റ്റർ ബിടെക് (പുതിയ സ്കീം സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം ജൂണ്‍ 24, 25, 26, 29, 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10, 13 തീയതികളിൽ നടക്കും. സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. വെള്ളിയാഴ്ചകളിൽ രണ്ടുമുതൽ അഞ്ചുവരെ. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
ഏപ്രിൽ ഒന്നിന് നടത്താനിരുന്ന പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് സൈബർ ഫോറൻസിക് (ഓപ്പണ്‍ കോഴ്സ്) ബിരുദ പരീക്ഷ 17ന് നടക്കും. പരീക്ഷസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
അപേക്ഷാതീയതി
പത്താം സെമസ്റ്റർ ഡിഡി എംസിഎ (2015 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും 15 വരെയും 525 രൂപ പിഴയോടെ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2019 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബിരുദ മൂല്യനിർണയം ഇന്നു മുതൽ
ആറാം സെമസ്റ്റർ റഗുലർ, പ്രൈവറ്റ് ബിരുദ പരീക്ഷകളുടെ (സിബിസിഎസ്) ഉത്തരക്കടലാസ് മൂല്യനിർണയം ഒന്‍പത് മേഖലാ കേന്ദ്രങ്ങളിലായി ഇന്നു മുതൽ ആരംഭിക്കും. ഇന്നു കൊമേഴ്സ് വിഭാഗത്തിലെ അധ്യാപകരും നാളെ ആർട്സ്, സയൻസ്, ന്യൂജനറേഷൻ വിഭാഗത്തിലെ അധ്യാപകരും മൂല്യനിർണയ കേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് പരീക്ഷ കണ്ട്രോളർ അറിയിച്ചു. ഗസ്റ്റ് അധ്യാപകരടക്കം ഹാജരാകണം. അധ്യാപകർ ആരോഗ്യവകുപ്പ് നിർദശിച്ചിട്ടുള്ള കോവിഡ് 19 പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിച്ച് വേണം കേന്ദ്രങ്ങളിൽ എത്തേണ്ടത്.
സെനറ്റ് തെരഞ്ഞെടുപ്പ്; വിജയികൾ
സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ഗവണ്മെന്റ് കോളജുകളിലെ ടീച്ചർമാരുടെ മണ്ഡലത്തിൽനിന്ന് ഡോ. ആൽസണ്‍ മാർട്ട് (മഹാരാജാസ് കോളജ്, എറണാകുളം), ഡോ. സുമി ജോയി ഒളിയാപുരം (മഹാരാജാസ് കോളജ്, എറണാകുളം), കെ.എ. വിനീഷ് (ഗവണ്മെന്റ് കോളജ്, മൂന്നാർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.