കോളജ് വിദ്യാർഥികൾക്ക് ടെലികൗൺസലിംഗ് 25 മുതൽ
തിരുവനന്തപുരം: കോളജുകൾ തുറന്ന് പ്രവർത്തിക്കാനാകാത്ത സാഹചര്യത്തിൽ കോളജ് വിദ്യാർഥികൾക്ക് ജീവനി സൈക്കോളജി കൗൺസിലർമാർ മുഖേന ടെലിഫോണിൽ കൗൺസലിംഗ് ലഭ്യമാക്കും. എല്ലാ കോളജ് വിദ്യാർഥികൾക്കും ശനിയാഴ്ച വരെ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സൈക്കോളജി കൗൺസലർമാരുടെ സേവനം ഉപയോഗപ്പെടുത്താം. കൗൺസലർമാരുടെ വിവരം www.captkerala.comൽ.