രാജഗിരിയില്‍ പുതിയ രണ്ട് കോഴ്സുകള്‍
കളമശേരി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ഓട്ടോണമസ്) പുതിയ രണ്ട് കോഴ്സുകള്‍ക്കുകൂടി എം.ജി സര്‍വകലാശാലയുടെ അനുമതി. 202021 അധ്യായനവര്‍ഷം മുതല്‍ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ്), ഇന്റഗ്രേറ്റഡ് ലൈബ്രറി സയന്‍സ് എന്നീ കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇവയ്ക്കുപുറമെ കോളജിലെ എംസിഎ കോഴ്സിനു കൂടുതല്‍ സീറ്റുകളും ബികോം മോഡല്‍1 ഫിനാന്‍സ് ആൻഡ് ടാക്സേഷന്‍ കോഴ്സിന് ഒരു അധിക ബാച്ചും സര്‍വകലാശാല അനുവദിച്ചിട്ടുണ്ട്. കോളജിലെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. www.rajagiri.edu.