ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിക്കുന്നു
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിംഗ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിക്കുന്നു. പത്താം ക്ലാസില്‍ കണക്കും ഇംഗീഷും പഠിച്ച്, 12ാം ക്ലാസ് പാസായവർക്കും 2020ല്‍ 12ാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. മറ്റ് ബിരുദധാരികള്‍ക്കും തൊഴിലെടുക്കുന്ന പ്രഫഷണലുകള്‍ക്കും കോഴ്സിനു ചേരാം. ഫൗണ്ടേഷണല്‍ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.onlinedegr ee.iitm.ac.in സന്ദര്‍ശിക്കുക.