ബിരുദ പ്രവേശനം: അപേക്ഷാ തീയതി നീട്ടി
202021 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. അപേക്ഷകൾ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും 22 വൈകിട്ട് അഞ്ചു വരെ സൗകര്യമുണ്ടായിരിക്കും. അപേക്ഷാഫീസ് : ജനറല്‍ 280/ രൂപ. എസ് സി/എസ്ടി 115 രൂപ. വെബ്സൈറ്റ് : www.cuonline.ac.in/ug.
ബി എ സോഷ്യോളജി പ്രവേശനം
വയനാട് ചെതലയത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ബി എ സോഷ്യോളജി റെസിഡൻഷൽ പ്രോഗ്രാമിന് പട്ടിക വർഗവിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. അപേക്ഷ ഫോം ഐ ടി എസ് ആർ ഓഫീസിൽ നിന്നും സർവകലാശാല വെബ്സൈറ്റിൽ (www.uoc.ac.in) നിന്നും ലഭിക്കും. അവസാന തീയതി 27. വിശദ വിവരങ്ങൾക്ക് 04936 238500, 9605884635, 9447637542, 9961665214 നമ്പറുകളിൽ ബന്ധപ്പെടുക.
ആദായ നികുതി റിട്ടേൺ : സർവകലാശാലയിൽ നിന്നും വിരമിച്ചവരുടെ ഫോം 16 വെബ്സൈറ്റിൽ
കാലിക്കട്ട് സർവകലാശാലയിൽനിന്ന് വിരമിച്ചവരുടെ 201920 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആദായനികുതി വിവരങ്ങളടങ്ങിയ ഫോം 16/ ഇൻകം സ്റ്റേറ്റ്മെൻറ് (ടാക്സബിൾ ഇൻകം പരിധിയിൽ കുറവായവർക്ക്) സർവകലാശാല വെബ്സൈറ്റിലെ പെൻഷനേഴ്സ് സ്പോട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോം 16 ഡൗൺലോഡ് ചെയ്ത് ആദായനികുതിവകുപ്പ് നിശ്ചയിക്കുന്ന തീയതിക്കു മുൻപായി റിട്ടേൺ ഫയൽ ചെയ്യേണ്ടതാണെന്ന് ഫിനാൻസ് ഓഫീസർ അറിയിച്ചു.