തിയറി പരീക്ഷാ തിയതി
ഒക്ടോബർ 20ന് ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 28നു തുടങ്ങുന്ന ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈം, എംഡി ഹോമിയോപ്പതി പാർട്ട് 2 ഡിഗ്രി സപ്ലിമെന്ററി (2016 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, എംഡി ഹോമിയോപ്പതി പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ, ഒക്ടോബർ ആറിന് ആരംഭിക്കുന്ന എംഡി ഹോമിയോപ്പതി പാർട്ട് 1 ഡിഗ്രി റെഗുലർ (2016 സ്കീം, 2018 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.