എംഎസ്സി നഴ്സിംഗ്, എൽഎൽഎം പ്രവേശന പരീക്ഷ ഒക്ടോബർ 18ന്
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ നഴ്സിംഗ് (എംഎസ്സി നഴ്സിംഗ്) കോഴ്സിന്റെ പ്രവേശന പരീക്ഷ ഒക്ടോബർ 18നു രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ നടത്തും. എൽഎൽഎം പ്രവേശന പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ നടത്തും.
നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾ ഈ മാസം 25നു വൈകുന്നേരം നാലിനു മുന്‍പ് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഫോണ്‍: 04712525300.