ബിരുദ പ്രവേശനം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
202021 അധ്യായന വര്‍ഷ ത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളില്‍ എസ് സി / എസ്ടി/ ഒഇസി വിഭാഗത്തില്‍പ്പെടുന്നവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പു വരുത്തേണ്ടതാണ്. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ച എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായും സ്ഥിരം/ താത്ക്കാലിക പ്രവേശനം നേടേണ്ടതാണ്. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടക്കേണ്ടതാണ്. ഒന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസ് അടച്ച വിദ്യാര്‍ഥികള്‍, അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും, വീണ്ടും ഫീസ് അടക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അസിസ്റ്റന്റ് പ്രഫസര്‍ നിയമനം ഷോര്‍ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
റഷ്യന്‍ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട്ട്ലിസ്റ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ കരാര്‍ നിയമനം
കരാര്‍ അടിസ്ഥാനത്തില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ 11 മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായി കണ്ടെത്തുന്നവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും 13ന് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് മുമ്പായി സര്‍വകലാശാലാ വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
ലക്കിഡി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ നാലാം സെമസ്റ്റര്‍ ബിഎച്ച്എം (2014 പ്രവേശനം മുതല്‍) ഏപ്രില്‍ 2020 റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെയും ഐഇടി കാലിക്കട്ട് സര്‍വകലാശാലാ കാമ്പസിലെ ഏഴാം സെമസ്റ്റര്‍ 2014 സ്കീം ബിടെക്. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 19 വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷകള്‍
2020 മാര്‍ച്ച് 23 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ബിബിഎ, എല്‍എല്‍ബി ഓണേഴ്സ് (2011 സ്കീം, 2012 പ്രവേശനം മുതല്‍) ഒമ്പതാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരവും, മൂന്നു വര്‍ഷ എല്‍എല്‍ബി (2008 സ്കീം, 2014 പ്രവേശനം) ആറാം സെമസ്റ്റര്‍ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ 22നും മൂന്നു വര്‍ഷ എൽഎല്‍ബി (2008 സ്കീം, 2014 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ ഒന്‍പതിനും ആരംഭിക്കും.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്യുജി, സിബിസിഎസ്എസ്യുജി) ബിഎ, ബിഎസ് സി, ബിഎസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബികോം, ബിബിഎ, ബിഎ മള്‍ട്ടിമീഡിയ, ബിസിഎ, ബികോം ഓണേഴ്സ്, ബികോം വൊക്കേഷണല്‍ സ്ട്രീം, ബിഎസ്ഡബ്ല്യു, ബിടിഎച്ച്എം, ബിവിസി, ബിഎംഎംസി, ബിഎച്ച്എ, ബികോം പ്രൊഫഷണല്‍, ബിടിഎഫ്പി, ബിവോക്, ബിടിഎ, ബിഎ വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബിഎ ഫിലിം ആൻഡ് ടെലിവിഷന്‍, ബിഎ മള്‍ട്ടിമീഡിയ, ബിഎ അഫ്സല് ഉലമ, (2015 മുതല്‍ 2018 വരെ പ്രവേശനം) ഏപ്രില്‍ 2020 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷന് രണ്ടാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്യുജി, സിബിസിഎസ്എസ്യുജി) ബിഎ, ബിഎസ് സി, ബികോം, ബിബിഎ, ബിഎ മള്‍ട്ടിമീഡിയ, ബിഎ അഫ്സല് ഉലമ (2019 പ്രവേശനം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടേയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ സമയം നീട്ടിയിരിക്കുന്നു. പിഴ കൂടാതെ ഒന്‍പതിന് വരേയും 170 രൂപ പിഴയോടു കൂടി16 വരേയും ഫീസടക്കാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി 20 ആണ്.
പരീക്ഷാ ഫലം
2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ
വിദൂരവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ബിഎ, ബികോം, ബിഎസ് സി (മാത്തമാറ്റിക്സ്), ബിബിഎ (സിയുസിബിസിഎസ്എസ് എസ്ഡിഇ) യുജി പ്രോഗ്രാമുകള്‍ക്ക് 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന് നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്ഡിഇ വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാവുന്നതാണ്. 100 രൂപ ഫൈനോടു കൂടി 21 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലിക്കട്ട് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ പഠനവിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എംബിഎ (ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ആൻഡ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ്) പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.