പ്രവേശന പരീക്ഷകള്‍ റദ്ദാക്കി
202021 അധ്യയന വര്‍ഷത്തേക്ക് പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. നേരത്തേ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കുവാന്‍ ഒക്ടോബര്‍ 30 വരെ അവസരമുണ്ട്. ബിഎച്ച്എം., ബികോം. ഓണേഴ്സ്, ബിപിഎഡ്., ബിപിഎഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്താത്തവരെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016, 2407017
ബിരുദ പ്രവേശനം മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
202021 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും മാന്‍ഡേറ്ററി ഫീസ് അടക്കേണ്ടതും അലോട്ട്മെന്റ് ലഭിച്ച കോളജില്‍ നവംബര്‍ രണ്ടിന് മുമ്പായി റിപ്പോര്‍ട്ട് ചെയ്ത് പെര്‍മനന്റ് അഡ്മിഷന് എടുക്കേണ്ടതുമാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള സൗകര്യം നവംബര്‍ രണ്ടു വരെ ഉണ്ടായിരിക്കും. മൂന്നാം അലോട്ട്മെന്റിനു ശേഷം എല്ലാ വിദ്യാർഥികളും പെര്‍മനന്റ് അഡ്മിഷന് എടുക്കേണ്ടതാണ്. പ്രവേശനത്തിന് ഹാജരാകുന്നതിനു മുമ്പ് അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമായ ഫോണ്‍ നമ്പറില്‍ കോളജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഹയര്‍ ഓപ്ഷന് നിലനിര്‍ത്തിക്കൊണ്ട് വിദ്യാർഥികള്‍ക്ക് പെര്‍മനന്റ് അഡ്മിഷന് എടുക്കാന്‍ അവസരം ലഭിക്കും. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം ടി. ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്മെന്റുകളിലേക്ക് പരിഗണിക്കുകയും ഹയര്‍ ഓപ്ഷന് ലഭിച്ചാല്‍ നിലവിലെ അലോട്ട്മെന്റ്നഷ്ടപ്പെടുകയും ചെയ്യും.
സ്പെഷല്‍ എഡ്യുക്കേറ്റര്‍ അപേക്ഷ ക്ഷണിച്ചു
സിഡിഎംആര്‍പി. പ്രീവൊക്കേഷണല്‍ സ്കില്‍ ട്രെയ്നിംഗ് യൂണിറ്റിലേക്ക് സ്പെഷല്‍ എഡ്യുക്കേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, ഡയറക്ടര്‍, സിഡിഎംആര്.പി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം 673 635 എന്ന വിലാസത്തില്‍ നവംബര്‍ അഞ്ചിനു മുമ്പായി ലഭിക്കണം.
കരാര്‍ നിയമനം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് അഫ്സല് ഉലമ, കൊമേഴ്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവാസന തീയതി നവംബര്‍ 2 . കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407356, 2407494
ഹാള്‍ടിക്കറ്റ്
നവംബര്‍ നാലുമുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പിജി ഏപ്രില്‍ 2020 പരീക്ഷകളുടെ (സിബിസിഎസ്എസ്. അഫിലിയേറ്റഡ് കോളജ്) ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്സി. സുവോളജി സിയുസിഎസ്എസ്.പിജി. (2014 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എംഎസ്സി. മാത്തമറ്റിക്സ്, സിസിഎസ്എസ്. സെപ്റ്റംബര്‍ 2018 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡിജിറ്റല്‍ സ്റ്റുഡന്റ്സ് സര്‍വീസ് സെന്റര്‍ സുവേഗ ഉദ്ഘാടനം 27ന്
ഡിജിറ്റല്‍ സ്റ്റുഡന്റ്സ് സര്‍വീസ് സെന്റര്‍ സുവേഗ 27ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി
പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ അദ്ധ്യക്ഷം വഹിക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ശിലാഫലകം അനാച്ഛാദനം ചെയ്യും. ഒരേ സമയം 30 കോളുകള്‍ക്ക് മറുപടി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. സര്‍വകലാശാലയുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് ഇതിനായി പരിശീലനം നല്‍കും. ഓരോ ബ്രാഞ്ചിലും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരുണ്ടാകും.