പുനഃപരീക്ഷ; 26 വരെ അപേക്ഷിക്കാം
മാർച്ച്, മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിൽ നടത്തിയ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ കോവിഡ് നിയന്ത്രണങ്ങൾ മൂലം എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി പുനഃപരീക്ഷകൾ നടത്തുന്നു. സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോമിൽ ലഭ്യമായ ഒരു പരീക്ഷകേന്ദ്രം തെരഞ്ഞെടുത്ത് 26 വരെ അപേക്ഷിക്കാം. ആറാം സെമസ്റ്റർ യുജി റെഗുലർ/പ്രൈവറ്റ് വിദ്യാർഥികൾക്ക് മാർച്ച് 16, 18 തീയതികളിലെ പരീക്ഷകൾ മാത്രമേ എഴുതാൻ അനുവാദമുള്ളൂ. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
കഴിഞ്ഞ ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (സിഎസ്എസ് റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഒന്പതുവരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ അപേക്ഷിക്കാം.