വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനപരീക്ഷഫലത്തിന്റെ അടിസ്ഥാനത്തിലുള്ള താത്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. അതത് പഠനവകുപ്പുകൾ നടത്തുന്ന ഇന്റർവ്യൂവിനു ശേഷം അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ നടപടിക്കായി പഠനവകുപ്പുകളുമായി ബന്ധപ്പെടുക. താത്കാലിക റാങ്ക് പട്ടിക www.cat.mgu.ac.inലുണ്ട്. ഫോണ്‍: 04812733595, ഇമെയിൽ:
[email protected] പുതുക്കിയ പരീക്ഷാതീയതി 2020 ഏപ്രിൽ രണ്ടുമുതൽ ജൂണ്‍ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംബിഎ. സ്പെഷൽ മേഴ്സി ചാൻസ് (അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018), നാലാം സെമസ്റ്റർ എംബിഎ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 25 മുതൽ 2021 ഫെബ്രുവരി 19 വരെ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
ബിഎഡ് പ്രവേശനം; അപേക്ഷ തീയതി നീട്ടി അധ്യാപക പരിശീലന കോളജുകളിൽ ബിഎഡ് പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (കാപ്) നവംബർ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.cap.mgu.ac.in എന്ന കാപ് വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഭിന്നശേഷി, സ്പോർട്സ് സംവരണ സീറ്റിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ തീയതി നീട്ടി യുജിസി എൻഎസ്ക്യുഎഫിന്റെ അഭിമുഖ്യത്തിൽ സർവകലാശാല നടത്തുന്ന തൊഴിലധിഷ്ഠിത ഹൃസ്വകാല പ്രോഗ്രാമുകൾക്ക് നവംബർ 15 വരെ അപേക്ഷിക്കാം. www.dasp.m gu.ac.in . 04812731066.
പുനഃപരീക്ഷയ്ക്ക് അപേക്ഷിക്കാം കോവിഡ് 19 നിയന്ത്രണം മൂലം ആറാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരംറെഗുലർ, സപ്ലിമെന്ററി) ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ബിടെക് (പുതിയ സ്കീം, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് പുനഃപരീക്ഷയ്ക്ക് അപേക്ഷിക്കാം. forms .gle/PgQvzNUpwPqV14pL8 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. അവസാന തീയതി നവംബർ ഒന്ന്.
സ്പെഷൽ ബിഎഡ് പ്രവേശനം; അപേക്ഷിക്കാം അധ്യാപക പരിശീലന കോളജുകളിൽ സ്പെഷൽ ബി.എഡ്. പ്രോഗ്രാമിന്റെ മെരിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ഏജകാലകം വഴി (കാപ്) നവംബർ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.www.cap.mgu.ac.in.
ബിരുദ പ്രവേശനം: എസ്സി, എസ്ടി രണ്ടാം പ്രത്യേക അലോട്ട്മെന്റിന് രജിസ്ട്രേഷൻ 31 മുതൽ ബിരുദപ്രവേശനത്തിന് പട്ടികജാതിപട്ടികവർഗ വിഭാഗക്കാർക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റിന് 31 മുതൽ നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. നവംബർ മൂന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 30നു വൈകുന്നേരം നാലിനകം സ്ഥിരപ്രവേശനം നേടണം. www.cap.mgu.ac.in.
പരീക്ഷഫലം 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി മോഡൽ മൂന്ന് സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റെഗുലർ, 20142017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ഒൻപതുവരെ അപേക്ഷിക്കാം.