കുസാറ്റില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവ്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് എൻജിനിയറിംഗില്‍ മാത്തമാറ്റിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരുടെ ഒഴിവിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ ബിരുദാന്തര ബിരുദം, നെറ്റ്/എസ്എല്‍ഇടി/സെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോമും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങളും faculty.cusat.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.