പരീക്ഷാകേന്ദ്ര മാറ്റം
23ന് ആരംഭിക്കുന്ന അവസാന വർഷ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കു കോവിഡ് സാഹചര്യത്തിൽ പരീക്ഷാകേന്ദ്രമാറ്റത്തിനായി അപേക്ഷിച്ചവരിൽ അനുവദിക്കാവുന്നവ അനുവദിച്ച് ഉത്തരവായി. പരീക്ഷാകേന്ദ്രമാറ്റം സംബന്ധിച്ച വിദ്യാർത്ഥികളുടെ പേരുവിവരം ഉത്തരവിൽ ഇല്ലാത്തവർ പഠനം പൂർത്തിയാക്കിയ കോളജുകളിൽതന്നെ പരീക്ഷ എഴുതേണ്ടതാണ്. അവരുടെ പരീക്ഷാ കേന്ദ്രമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനു വ്യത്യസ്ത കാരണങ്ങളാൽ നിർവാഹമില്ല.
പരീക്ഷാകേന്ദ്ര മാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡ്, അവരവരുടെ മാതൃകോളജിൽനിന്നു ബന്ധപ്പെട്ട കോളജ് അധികൃതർ, പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള കോളജുകളിലേക്കു വിദ്യാർത്ഥികൾക്കു കൈപ്പറ്റുന്നതിനായി അയച്ചുനൽകേണ്ടതാണ്. വിവരങ്ങൾക്ക്: www.kuhs.ac.in.
തിയറി പരീക്ഷ
ഒന്നാംവർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ ഡിസംബർ 18ന് ആരംഭിക്കും. പരീക്ഷാ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ പരീക്ഷ
30ന് നടത്തുന്ന ഫോർത്ത് സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.