പ്രാക്ടിക്കൽ പരീക്ഷാ തീയതി
പതിനഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ഈമാസം 18 മുതൽ 2021 ജനുവരി എട്ടു വരെ നടത്തുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
21നു തുടങ്ങുന്ന തേർഡ് സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പുനഃക്രമീകരിച്ചു
ഈമാസം 18 മുതൽ 28 വരെ നടത്തുന്ന ഒന്നാംവർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു പ്രസിദ്ധീകരിച്ചു.
ഈമാസം 18 മുതൽ 30 വരെ നടത്തുന്ന ഫസ്റ്റ് സെമസ്റ്റർ ബിഎഎസ് എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
ഈമാസം 21 മുതൽ 28 വരെ നടത്തുന്ന രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
ഈമാസം 23 മുതൽ 2021 ജനുവരി എട്ടു വരെയുള്ള തീയതികളിലായി നടക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ രണ്ടാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം ഏഴിനകം അപേക്ഷിക്കണം.