University News
മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത നാ​ൾ മു​ത​ൽ കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നൊ​പ്പം ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നി​ല​കൊ​ണ്ടി​ട്ടു​ണ്ടെ​ന്നു വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​തി​നൊ​ന്നാ​മ​തു സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​വി​ലെ പ്ലാ​നിം​ഗ് ബോ​ർ​ഡ് അം​ഗ​വും കോ​വി​ഡ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ബി. ഇ​ക്ബാ​ലി​ന്‍റെ "കോ​വി​ഡ് സാ​ധാ​ര​ണം, അ​സാ​ധാ​ര​ണം, ന​വ​സാ​ധാ​ര​ണം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വീ​ഡി​യോ പ്ര​സം​ഗ​മു​ണ്ടാ​യി​രു​ന്നു.

ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡി​ന് ഈ ​വ​ർ​ഷം അ​ർ​ഹ​രാ​യ​വ​ർ​ക്കു വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​കെ.​ജി. സ​ജി​ത്ത് കു​മാ​ർ(​മെ​ഡി​സി​ൻ), തി​രു​വ​ന​ത​പു​രം ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​എ​സ്.​ഗോ​പ​കു​മാ​ർ (ആ​യു​ർ​വേ​ദം), കോ​ഴി​ക്കോ​ട് ഗ​വ. ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​ബീ​നാ ദാ​സ് (ഹോ​മി​യോ​പ്പ​തി), തി​രു​വ​ന​ന്ത​പു​രം ഗ​വ. ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഡോ. ​കെ. ഹ​ർ​ഷ​കു​മാ​ർ(​ഡെ​ന്‍റ​ൽ), മ​ല​പ്പു​റം മിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ ഡോ. ​സി.​എ​ച്ച്. ഷെ​ജി​ല (ന​ഴ്സിം​ഗ്), പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ ഷി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ ഡോ. ​അ​രു​ണ്‍ റ​ഷീ​ദ് (ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ്), അ​ങ്ക​മാ​ലി എ​സ്‌​എം​ഇ. സി​പി​എ​എ​സി​ലെ സു​ബി​ൻ ചു​ങ്ക​ത്ത്(​അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്) എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.

പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​സി.​പി. വി​ജ​യ​ൻ, ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​എ. കെ. ​മ​നോ​ജ് കു​മാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ പ്ര​ഫ. ഡോ. ​എ​സ്‌. അ​നി​ൽ കു​മാ​ർ, അ​ക്കാ​ദ​മി​ക് ഡീ​ൻ ഡോ. ​വി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
More News