ജനുവരി ആറിന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷയ്ക്ക് ഇന്നു മുതൽ 23 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 24 വരെയും സൂപ്പർഫൈനോടുകൂടി 28 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
ജനുവരി അഞ്ചിന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയ്ക്ക് ഇന്നുമുതൽ 22 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 23 വരെയും സൂപ്പർഫൈനോടുകൂടി 24 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ റീടോട്ടലിംഗ് ഫലം
എംഡിഎസ് പാർട്ട് 1 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, എംഡിഎസ് പാർട്ട് 2 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
28 മുതൽ ജനുവരി നാലുവരെ നടത്തുന്ന മൂന്നാം വർഷ ബി എസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.