ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്ട്രേഷന് ജനുവരി 10 വരെ നീട്ടി
202021 അധ്യയന വര്‍ഷത്തെ ബിരുദബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന് ജനുവരി 10 വരെ നീട്ടി. 100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ (പ്രൈവറ്റ് രജിസ്ട്രേഷന്), വിദൂര വിദ്യാഭ്യാസ വിഭാഗം ബ്ലോക്ക്, കാലിക്കട്ട് സര്‍വകലാശാല പിഒ, മലപ്പുറം 673635 എന്ന വിലാസത്തില്‍ ജനുവരി 20നകം സമര്‍പ്പിക്കണം.
പരീക്ഷാ അപേക്ഷ
ഏഴാം സെമസ്റ്റര്‍ ബിടെക്. 2014 സ്കീം 2014, 2015 പ്രവേശനം, 2009 സ്കീം 2012, 2013 പ്രവേശനം, പാര്‍ട്ട് ടൈം ബിടെക്. 2009 സ്കീം 2012, 2014 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 11 വരേയും 170 രൂപ പിഴയോടെ 13 വരേയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
സിയുസിഎസ്എസ് എംഎ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2018, മൂന്നാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2018 സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
തിരുത്ത്
2005 മുതലുള്ള പ്രവേശനം അവസാന വര്‍ഷ ബികോം പാര്‍ട്ട് 3 വിഷയങ്ങളില്‍ അവസരങ്ങള്‍ തീര്‍ന്നുപോയ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നവര്‍ അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും അധികം വരുന്ന ഓരോ പേപ്പറിനും ആയിരം രൂപ വീതവുമാണ് ഫീസടക്കേണ്ടത്.
പിഎച്ച്ഡി നല്കി
ഇന്നലെ ചേര്‍ന്ന സിൻഡിക്കറ്റ് യോഗം താഴെ പറയുന്നവര്‍ക്ക് പിഎച്ച്ഡി നല്കാന് തീരുമാനിച്ചു. ടി.എൻ. ഷമീര്‍, പി.എ. റുക്സാന (അറബിക്), അനീഷ് പോള്‍, പി.ആർ. റമിലദേവി, പി. ലോലിത, സി.പി. രതീഷ് കുമാര്‍ (മലയാളം), സമീറ ഹനീഫ് (ഇംഗ്ലീഷ്), എബിന് തോമസ് (കംപാരറ്റീവ് ലിറ്ററേച്ചര്‍), വൈ. സുരേഖ (ബോട്ടണി), പി.ടി. രേഷ്മ, പി.കെ. ആരിഫ് (എഡ്യുക്കേഷന്‍), ബി. അഖില (മൈക്രോബയോളജി), യു. ശ്രീവിദ്യ (കൊമേഴ്സ്), കെ.പി. റൈബീമോള് (സുവോളജി), സാം ജോഷി (മെക്കാനിക്കല്‍ എൻജിനിയറിംഗ്), ആർ. ദിലീപ് (ഫിലോസഫി), ജോഷിയ ജോസ് (ഫിസിക്സ്), പി.കെ. ദീപ (ലൈബ്രറി സയന്‍സ്), എ.എം. മണിലാല്‍(കെമിക്കല്‍ എൻജിനിയറിംഗ്), വൈനി ഗോപി (ഹിസ്റ്ററി).