ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് നാലുമുതൽ 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 15 വരെയും സൂപ്പർഫൈനോടുകൂടി 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി 22ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് എട്ടു മുതൽ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 21 വരെയും സൂപ്പർ ഫൈനോടുകൂടി 25 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് ഒന്നുമുതൽ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 14 വരെയും സൂപ്പർഫൈനോടുകൂടി 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
25 മുതൽ 29 വരെ നടക്കുന്ന എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
25 മുതൽ 29 വരെ നടക്കുന്ന എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.