സിസിഎസ്എസ് മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 പരീക്ഷയുടേയും 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എംഫില്‍ ഫിലോസഫി നവംബര്‍ 2019 പരീക്ഷയുടേയും സിസിഎസ്എസ്. 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എംഎസ്സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
2008 സ്കീം 3, 5 വര്‍ഷ എല്‍എല്‍ബി. ജനുവരി 2020 ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും പത്താം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി. ഓണേഴ്സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും 2015 പ്രവേശനം ആറാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍എല്‍ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 22 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ അപേക്ഷ
2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എംസിഎ ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷയ്ക്ക് പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടു കൂടി 23 വരേയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 28ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.
പരീക്ഷ
2014 സ്കീം മൂന്നാം സെമസ്റ്റര്‍ ബിടെക് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2009 സ്കീം മൂന്നാം സെമസ്റ്റര്‍ ബിടെക്, പാര്‍ട് ടൈം ബിടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളജുകളിലെ സിബിസിഎസ്എസ്യുജി. 2019 സിലബസ് 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബിഎസ്ഡബ്ല്യു. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ഫെബ്രുവരി എട്ടിന് ആരംഭിക്കും.
ഇലക്ട്രിസിറ്റി വര്‍ക്കര്‍ താല്‍ക്കാലിക നിയമനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയില്‍ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 20ന് വാക്ഇൻഇന്റര്‍വ്യൂ നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം,