പുതുക്കിയ പരീക്ഷാതീയതി
ഡിസംബർ 29ലേക്കു മാറ്റിവച്ച ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷ 19ന് നടക്കും.
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് ഫൈൻ ആർട്സിൽ 2020 മാർച്ച് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ രണ്ടാം വർഷ എംഎഫ്എ (2018 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി) പെയിന്റിംഗ് ആൻഡ് സ്കൾപ്ചറിലെ ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ആസ്തെറ്റിക്സ്, അപ്ലൈഡ് ആർട്ടിലെ അഡ്വർടൈസിംഗ് ആൻഡ് ബിസിനസ് ഓർഗനൈസേഷൻ എന്നി പരീക്ഷകൾ യഥാക്രമം 22, 23 തീയതികളിൽ നടക്കും.
പരീക്ഷാതീയതി
ഒന്നാം വർഷ ബിഎസ്സി എംആർടി സപ്ലിമെന്ററി (2016 അഡ്മിഷൻ, 2016നു മുന്പുള്ള അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി 10 മുതൽ ആരംഭിക്കും. 21 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎസ്സി സിഇ ആൻഡ് എൻടി (കന്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി 2019 അഡ്മിഷൻ റഗുലർ സിഎസ്എസ്/20162018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി മൂന്നുമുതൽ ആരംഭിക്കും. 19 വരെഅപേക്ഷിക്കാം.
രണ്ടാം വർഷ ബിഎസ്സി എംആർടി (2016 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. 21 വരെ അപേക്ഷിക്കാം.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്പതാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് 2015 അഡ്മിഷൻ റെഗുലർ/2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12 മുതൽ ആരംഭിക്കും. 27 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ മുതൽ റെഗുലർ/സപ്ലിമെന്ററി), എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (20142015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. 18 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന നാലാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്/പഞ്ചവത്സരം 2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2016നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.