ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസവിഭാഗത്തിൽ 2020 മാർച്ച് മൂന്നാംവർഷ ബിരുദ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് ഇന്നുമുതൽ ഫെബ്രുവരി മൂന്നുവരെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ വിതരണം ചെയ്യും. വിദ്യാർഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പുനപ്രവേശനം
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ 202021 അധ്യയനവർഷത്തിൽ ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്ക് കോളജ് മാറ്റത്തിനും പുനപ്രവേശനത്തിനും ഫെബ്രുവരി എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.
സർക്കുലർ
ഒക്ടോബർ/നവംബർ 2020, ഏപ്രിൽ/മേയ് 2021 സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യേണ്ടുന്ന യോഗ്യരായ റഗുലർ വിദ്യാർഥികളുടെ വിവരങ്ങൾ പ്രിൻസിപ്പൽമാർ സർവകലാശാല സർക്കുലറിൽ നിർദേശിച്ചതുപ്രകാരം സമർപ്പിക്കണം. അഞ്ചാംസെമസ്റ്റർ (നവംബർ 2020) ബിരുദ പരീക്ഷാർഥികളുടെ വിവരങ്ങൾ ഇന്നു വൈകുന്നേരം അഞ്ചിനകം സമർപ്പിക്കേണ്ടതാണ്. വിശദമായ സർക്കുലർ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഫെബ്രുവരി 26ന് ആരംഭിക്കുന്ന ഒന്നാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റഗുലർ/സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.