അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാംസെമസ്റ്റർ എംസിഎ, ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) മേയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 20 ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
പരിശീലനപരിപാടി
കണ്ണൂർ സർവകലാശാല യുജിസി, എച്ച്ആർഡിസിക്ക് 202021 വർഷത്തിൽ അനുവദിച്ച കോളജ്, സർവകലാശാല അധ്യാപകർക്കുള്ള പരിശീലന പരിപാടിയിൽ 23 മുതൽ മാർച്ച് എട്ടുവരെ നടക്കുന്ന സമ്മർ സ്കൂൾ : കംപ്യൂട്ടേഷണൽ സോഷ്യൽ സയൻസസ് കോഴ്സിലേക്കും 25 മുതൽ മാർച്ച് 10 വരെ നടക്കുന്ന വിന്റർ: മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാംവർഷ, രണ്ടാംവർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.