25 ലെ പരീക്ഷ 26ലേക്ക് മാറ്റി
25 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്/കരിയർ റിലേറ്റഡ് സിബിസിഎസ്എസ് പരീക്ഷകൾ അന്നേ ദിവസത്തെ പിഎസ്സി പരീക്ഷ പ്രമാണിച്ച് 26ലേക്ക് മാറ്റിവച്ചതായി പരീക്ഷാകണ്‍ട്രോളർ അറിയിച്ചു. പരീക്ഷാസമയത്തിനോ കേന്ദ്രത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ എഫ്ഡിപി സിബിസിഎസ്എസ് (റെഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2017 അഡ്മിഷൻ, സപ്ലിമെന്ററി 2016, 2015, 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.