2020 ഏപ്രിലിൽ നടത്തിയ അവസാനവർഷ ബികോം. ആന്വൽ സ്കീം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഹാൾടിക്കറ്റും ഐ.ഡി.കാർഡുമായി ഇന്നു മുതൽ 27 വരെയുളള പ്രവൃത്തി ദിനങ്ങളിൽ (ഇജെ രണ്ട്) സെക്ഷനിൽ ഹാജരാകണം.
ടൈംടേബിൾ
2021 ഫെബ്രുവരിയിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) കോഴ്സ്കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം) എട്ട്, ഏഴ്, ആറ്, നാല് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മാർച്ച് 10, 30, ഏപ്രിൽ 16 തീയതികളിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ (ത്രിവത്സരം) & ഏഴാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി, അഞ്ചാം സെമസ്റ്റർ (ത്രിവത്സരം) & ഒൻപതാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി., ഒന്നാം സെമസ്റ്റർ (ത്രിവത്സരം) & അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി (2011 12 അഡ്മിഷന് മുൻപ്) (മേഴ്സിചാൻസ് (ഫൈനൽ) & സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (339) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി, 2014, 2015 & 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തെ 2017 അഡ്മിഷൻ (2013 സ്കീം) റെഗുലർ ബിടെക് വിദ്യാർഥികളുടെ ഏഴാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ മാർച്ച് രണ്ടുവരെയും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് 15ന് പരീക്ഷ ആരംഭിക്കും.
പരീക്ഷാഫലം
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ഡിസംബറിൽ നടത്തിയ പിഎച്ച്ഡി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശന പരീക്ഷയുടെ അപേക്ഷകളിൽ അപാകതകളുള്ള അപേക്ഷകർക്ക് ന്യൂനതകൾ പരിഹരിച്ചതിന് ശേഷം മാത്രമേ പാസ് മെമ്മോ നൽകുകയുളളൂ.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ സിആർസിബിസിഎസ്എസ് ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26ന് മുൻപായി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷാത്തീയതി പിന്നീട് അറിയിക്കും
23 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയ്ക്ക് കണക്ക് കോർ കോഴ്സായി എടുത്തിട്ടുള്ള 2018 അഡ്മിഷൻ റെഗുലർ വിദ്യാർഥികൾക്കുള്ള MM 1545 Mathematical Software പ്രാക്ടിക്കൽ പരീക്ഷയുടെ തീയതിയും സമയവും പിന്നീട് അറിയിക്കും.
യുഐടി ഇംഗ്ലീഷ് അധ്യാപക നിയമനം അഭിമുഖ തീയതി
വിവിധ യുഐടികളിലേക്ക് കരാറടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലേക്കായുള്ള അഭിമുഖം 22, 23, 24 തീയതികളിൽ പാളയം കേരളസർവകലാശാല കാന്പസിൽ നടത്തുന്നു. അഭിമുഖത്തിന് ഹാജരാകുന്നതിനുളള മെമ്മോ ലഭിച്ചവർ മെമ്മോയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് റിപ്പോർട്ട് ചെയ്യണം.