ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്പോട് അഡ്മിഷൻ മാർച്ച് ഒന്നിന്
ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അനുവദിച്ച ഏഴു കോഴ്സുകളിലേക്കും ജനറൽ/മറ്റ് സംവരണ/ കമ്യൂണിറ്റി ക്വാട്ട വിഭാഗങ്ങൾക്ക് എസ് എൻ കോളജ് കൊല്ലത്തു മാർച്ച് ഒന്നിനു സ്പോട് അഡ്മിഷൻ നടത്തുന്നു. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
മാർച്ച് രണ്ടിന് ആരംഭിക്കുന്ന പാർട്ട് ഒന്നും രണ്ടും ബിഎ ഡിഗ്രി (ആന്വൽ സ്കീം) ഏപ്രിൽ 2020 ആന്‍ഡ് സെപ്റ്റംബർ 2020 (കന്പൈൻഡ് സെഷൻ) പരീക്ഷയ്ക്ക് നെടുമങ്ങാട് ഗവ.കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി (2018 അഡ്മിഷൻ മാത്രം) അറബിക്, ഹിന്ദി സാഹിത്യാചാര്യ മെയിൻ വിദ്യാർഥികളും ഓഫ്ലൈൻ സപ്ലിമെന്ററി വിദ്യാർഥികൾ മണക്കാട് നാഷണൽ കോളജിലും ഹിസ്റ്ററി മെയിൻ (2019 അഡ്മിഷൻ മാത്രം) വിദ്യാർഥികൾ നെടുമങ്ങാട് പനവൂരിലെ മുസ്ലീം അസോസിയേഷൻ കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസിലും ഹിസ്റ്ററി മെയിൻ (സപ്ലിമെന്ററി ഓണ്‍ലൈൻ), ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, സോഷ്യോളജി മെയിൻ വിദ്യാർത്ഥികൾ വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലും പരീക്ഷ എഴുതേണ്ട താണ്.
തിരുവനന്തപുരം ഗവ.വിമൻസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി, ഹിന്ദി സാഹിത്യാചാര്യ മെയിൻ വിദ്യാർത്ഥികൾ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിലും ആണ്‍കുട്ടികൾ തിരുവനന്തപുരം ഗവ.സംസ്കൃത കോളജിലും ആറ്റിങ്ങൾ ഗവ.കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഇംഗ്ലീഷ്, ഹിന്ദി സാഹിത്യാചാര്യ വിദ്യാർഥികൾ വർക്കല എസ്എൻ.കോളജിലും, അറബിക്, മലയാളം, ഇക്കണോമിക്സ് മെയിൻ വിദ്യാർഥികൾ കല്ലന്പലം കെടിസിടിയിലും പരീക്ഷ എഴുതേണ്ട താണ്.
ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം എംജി കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്ലൈൻ വിദ്യാർഥികൾ തുന്പ സെന്റ് സേവ്യേഴ്സ് കോളജിലും ഗവ.ആർട്സ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി, ഫിലോസഫി ഓണ്‍ലൈൻ വിദ്യാർത്ഥികൾ ഒഴികെയുളളവർ വാഴിച്ചൽ ഇമ്മാനുവേൽ കോളജിലും കാട്ടാക്കട ക്രിസ്റ്റ്യൻ കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികൾ മാത്രം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ തോന്നയ്ക്കൽ എ.ജെ.കോളജിലും നാലാഞ്ചിറ മാർ ഈവാനിയോസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ചെന്പഴന്തി എസ്.എൻ.കോളജിലും തിരുവനന്തപുരം ഗവ.സംസ്കൃത കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിൻ ഓണ്‍ലൈൻ, എല്ലാ ഓഫ്ലൈൻ മെയിൻ വിദ്യാർഥികളും ഒഴികെ കാഞ്ഞിരംകുളം കെ.എൻ.എം.സെൽഫ് ഫിനാൻസിംഗ് ആർട്സ് ആന്‍ഡ് സയൻസ് കോളജിലും കാഞ്ഞിരംകുളം കെ.എൻ.എം.ഗവ.കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച കാഞ്ഞിരംകുളം കെ.എൻ.എം.സെൽഫ് ഫിനാൻസിംഗ് ആർട്സ് ആന്‍ഡ് സയൻസ് കോളജിലും പരീക്ഷ എഴുതേണ്ട താണ്.
നിലമേൽ എൻഎസ്എസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി, മലയാളം മെയിൻ വിദ്യാർഥികൾ ചടയമംഗലം മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആന്‍ഡ് ടെക്നോളജിയിലും കൊല്ലം എഫ്.എം.എൻ.കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കൊല്ലം എസ്.എൻ.കോളജിലും ആലപ്പുഴ എസ്.ഡി.കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി 2019 അഡ്മിഷൻ പെണ്‍കുട്ടികൾ മാത്രം ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് ഫോർ വിമനിലും ഇംഗ്ലീഷ്, ഹിന്ദി സാഹിത്യാചാര്യ, ഫിലോസഫി മെയിൻ വിദ്യാർഥികളും, സോഷ്യോളജി (ഓണ്‍ലൈൻ സപ്ലിമെന്ററി വിദ്യാർഥികളും) ചേർത്തല എൻ.എസ്.എസ്. കോളജിലും ഹിസ്റ്ററി, പൊളിറ്റിക്കൽസയൻസ്, അറബിക്, മലയാളം മെയിൻ വിദ്യാർഥികൾ പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളജിലും ഇക്കണോമിക്സ് മെയിൻ വിദ്യാർഥികൾ ചേർത്തല എസ്.എൻ.കോളജിലും സോഷ്യോളജി (2018 അഡ്മിഷൻ, 2019 അഡ്മിഷൻ ആണ്‍കുട്ടികൾ) ഓഫ്ലൈൻ സപ്ലിമെന്ററി വിദ്യാർഥികൾ ആലപ്പുഴ എസ്.ഡി.കോളജിലും പരീക്ഷ എഴുതേണ്ട താണ്.
നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ മാവേലിക്കര ബിഷപ്പ് മൂർ കോളജിലും കായംകുളം എംഎസ്എം കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി, അറബിക് മെയിൻ വിദ്യാർഥികൾ മാവേലിക്കര ബിഷപ്പ് മൂർ കോളജിലും ഇംഗ്ലീഷ്, ഇക്കണോമിക്സ് മെയിൻ വിദ്യാർഥികൾ ഹരിപ്പാട് കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലും പരീക്ഷ എഴുതേണ്ട താണ്.
മുകളിൽ പരാമർശിക്കാത്ത വിദ്യാർത്ഥികൾ അവർ അപേക്ഷിച്ച പരീക്ഷാകേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതേണ്ട താണ്. ഓഫ്ലൈൻ വിദ്യാർഥികൾ അവർക്ക് അനുവദിച്ച പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റേണ്ട താണ്.
ടൈംടേബിൾ
മാർച്ച് ഒമ്പതി ന് ആരംഭിക്കുന്ന ബിഎ അഫ്സൽഉൽഉലാമ പാർട്ട് രണ്ടും, ഒന്നും പരീക്ഷകളുടെ (ആന്വൽ സ്കീം ഏപ്രിൽ 2020, സെപ്റ്റംബർ 2020 കന്പൈൻഡ് സെഷൻ) ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഗവ.വിമൻസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ഓൾ സെയിന്റ്സ് കോളജിൽ പരീക്ഷ എഴുതേണ്ട താണ്. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.
വൈവാവോസി
ഫെബ്രുവരിയിൽ നടത്തുന്ന രണ്ടാം വർഷ എംഎ മലയാളം മേഴ്സിചാൻസ് (1998 സ്കീം ആന്റ് 2001 സ്കീം) പരീക്ഷയുടെ വൈവാവോസി മാർച്ച് 12 ന് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം 27 ന് ക്ലാസില്ല
വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റർ യുജി പ്രോഗ്രാമുകളുടെ ഓണ്‍ലൈൻ ക്ലാസുകൾ 27 ന് ഉണ്ടായിരിക്കുന്നതല്ല. മറ്റു ദിവസങ്ങളിലെ ക്ലാസുകൾക്ക് മാറ്റമില്ല.