മ്യൂസിയോളജിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ
കാലടി: സംസ്കൃത സർവകലാശാലയിലെ മ്യൂസിയോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവിലേക്കു മാർച്ച് നാലിനു രാവിലെ 11ന് വാക്ക്ഇൻഇന്റർവ്യൂ നടത്തും.
യുജിസി മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും നിയമനം. 55 മാർക്കിൽ കുറയാതെ മ്യൂസിയോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്ഡി എന്നിവയുള്ളവർക്കു മുൻഗണന. ഇവരുടെ അഭാവത്തിൽ മ്യൂസിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും.
പ്രായം, സംവരണം എന്നിവ സർക്കാർ നിബന്ധനകൾക്കനുസൃതം.