കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദവിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ 20, 21 തീയതികളിൽ രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ കണ്ണൂർ എസ്എൻ കോളജ്, കാഞ്ഞങ്ങാട് എൻഎഎസ് കോളജ് എന്നീ പഠനകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് റഗുലർ/സപ്ലിമെന്ററി (മേയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷൾ
മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ഒക്ടോബർ 2020) പ്രായോഗിക പരീക്ഷകൾ 22 ന് വിവിധ കോളജുകളിൽ നടക്കും.
ഒന്നാം വർഷ എംഎസ്സി മാത്തമാറ്റിക്സ് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ജൂൺ 2020) പ്രായോഗിക പരീക്ഷകൾ 24 ന് ഇരിട്ടി മഹാത്മാഗാന്ധി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്റേണൽ മാർക്ക്
മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 25 ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം.