മേയ് മൂന്നിന് ആരംഭിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് (എംഡി& എംഎസ്സ്) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 2021 ഏപ്രിൽ മൂന്നു മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഏപ്രിൽ 17 വരെയും സൂപ്പർഫൈനോടുകൂടി ഏപ്രിൽ 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് നാലിന് ആരംഭിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഏപ്രിൽ അഞ്ചു മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഏപ്രിൽ 17 വരെയും സൂപ്പർഫൈനോടുകൂടി ഏപ്രിൽ 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
31നു തുടങ്ങുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡിഎം/എംസിഎച്ച്) സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ പന്ത്രണ്ടിന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി എംഎൽടി ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ, ഒന്നാംവർഷ എംഎസ്സി എംഎൽടി മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ, ഒന്നാംവർഷ എംഎസ്സി എംഎൽടി പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിളുകള്‍ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ 12ന് ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി എംഎൽടി മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ, രണ്ടാം വർഷ എംഎസ്സസി എംഎൽടി പാത്തോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ, രണ്ടാം വർഷ എം എസ്സ് സിഎംഎൽടി ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിളുകള്‍ പ്രസിദ്ധീകരിച്ചു.