പാളയം കാന്പസ് ക്യാഷ് കൗണ്ടർ പരിമിതമായി പ്രവർത്തിക്കും
പാളയം കാന്പസിലെ ക്യാഷ് കൗണ്ട ർ 5, 7 തീയതികളിൽ പരിമിതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കുകയുളളൂ. ഈ ദിവസങ്ങളിൽ ഫീസ് ഒടുക്കുവാൻ വിദ്യാർഥികൾ ഓണ്‍ലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. കോളജിൽ നിന്നും മറ്റുമുള്ള മൊത്തത്തിലുള്ള പണം ഒടുക്കലുകൾ മേൽപ്പറഞ്ഞ ദിവസങ്ങളിൽ അനുവദിക്കുന്നതല്ല.
ടൈംടേബിൾ
15 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ റെഗുലർ/2016 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
മാർച്ച് 18 മുതൽ ആരംഭിച്ച നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി സ്പെഷൽ പരീക്ഷയുടെ ഭാഗമായിട്ടുളള ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ ഒമ്പതു മുതൽ നടത്തുന്നതാണ്.
വൈവ വോസി
വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ഫെബ്രുവരിയിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (2018 അഡ്മിഷൻ) പരീക്ഷയുടെ വൈവ വോസി 8, 9, 13, 15 എന്നീ തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. ഫോണ്‍:0471 2386442
കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ, സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി ഒമ്പതി ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിബിഎ (2019 & 2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ് ആന്‍ഡ് സപ്ലിമെന്ററി, ബിഎസ്സി മാത്തമാറ്റിക്സ് (2019, 2018 & 2017 അഡ്മിഷൻ റെഗുലർ, ഇംപ്രൂവ്മെന്റ ആന്‍ഡ് സപ്ലിമെന്ററി) എന്നീ പരീക്ഷകൾക്ക് അഞ്ചു മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. 15 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.