പുതുക്കിയ പരീക്ഷാത്തീയതി
2019 നവംബർ 12 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (2019 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ 2021 ഏപ്രിൽ ഒന്പതു മുതൽ ആരംഭിക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
എംഎഫ്എ പരീക്ഷകൾ 15 മുതൽ
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ ഒന്നാം സെമസ്റ്റർ 2019 അഡ്മിഷൻ റെഗുലർ, ഒന്നാം വർഷ 2019ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ് എംഎഫ്എ പരീക്ഷകൾ 15 മുതൽ നടക്കും.
പരീക്ഷാഫലം
2020 ജനുവരിയിൽ നടന്ന മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമെന്ററി (2008, 2014 അഡ്മിഷൻ, 2015, 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.