ആരോഗ്യ പരീക്ഷാ അപേക്ഷ
മേയ് പത്തു മുതലാരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ (2016 സ്കീം) പരീക്ഷയ്ക്ക് ഈമാസം ഇരുപതുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 23 വരെയും, 335 രൂപ സൂപ്പർ ഫൈനോടുകൂടി 27 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തീയതി
ഈമാസം 22 മുതൽ 28 വരെയുള്ള തീയതികളിലായി നടക്കുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പാർട്ട് ഒന്ന് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.