University News
പ​​രീ​​ക്ഷാ സ​​മ​​യം പു​​ന​​ഃക്ര​​മീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ (2017, 2018 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യാ​​യി (വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ) പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.

അ​​പേ​​ക്ഷാ തീ​​യ​​തി നീ​​ട്ടി

2020 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം, സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യ്ക്ക് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പി​​എ​​ച്ച്ഡി: അ​​ന്തി​​മ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു

2020 ന​​വം​​ബ​​ർ 27, 28, 29 തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ളേ​​ജി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ 2020 ന്‍റെ അ​​ന്തി​​മ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

യു​​ജി​​സി നെ​​റ്റ്/​​ജെ​​ആ​​ർ​​എ​​ഫ് പ​​രി​​ശീ​​ല​​നം

മാ​​ന​​വി​​ക വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള യു​​ജി​​സി നെ​​റ്റ്/​​ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ ജ​​ന​​റ​​ൽ പേ​​പ്പ​​റി​​നു​​വേ​​ണ്ടി​​യു​​ള്ള സൗ​​ജ​​ന്യ പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​ൻഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്നു. നേ​​രി​​ട്ട് ഹാ​​ജ​​രാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 25 പേ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. 04812731025, 09605674818.