പാരാമെഡിക്കൽ സീറ്റുകളിലേക്ക് സ്പെഷൽ അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളജ്/കോഴ്സ് ഓപ്ഷനുകൾ 13,14,15 തീയതികളിൽ സമർപ്പിക്കുകയും ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് 16 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.